Saturday, January 21, 2012

KGTE Malayalam Word Processing Model Questions -Speed കണിക്കൊന്ന

കണിക്കൊന്ന


ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ് . വസന്ത കാലത്ത് തളിര്‍ക്കുന്ന സ്വര്‍ണാഭമായ പൂക്കളാണ് ഈ ചെറുവൃക്ഷത്തിന്റെ പ്രത്യേകത. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. മലയാളികളുടെ നാടായ ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കള്‍ തന്നെ. തായ്‌ലന്‍ഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്. സംസ്കൃതത്തില്‍ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീര്‍ഘഫല, കര്‍ണ്ണികാരം എന്നൊക്കെയാണ്‌ പേരുകള്‍, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോന്‍ഡല്‍, സുന്‍സലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴില്‍ കൊന്നൈ എന്ന് തന്നെയാണ്‌. കേരളീയര്‍ പുതുവര്‍ഷാരംഭത്തില്‍ കണി കാണുന്ന പൂക്കളായതിനാലാണ്‌ കണിക്കൊന്ന എന്ന പേര്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താന്‍ മുതല്‍ കിഴക്ക് മ്യാന്മാര്‍, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തില്‍ 1200 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്നു. തണല്‍ വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.


12-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റര്‍ വരെ നീളത്തിലുള്ള തണ്ടുകളില്‍ നാലു മുതല്‍ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകള്‍ക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിരറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകള്‍ പിച്ഛകസമ്യുക്തമാണ്‌. 22-50 സെ.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയില്‍ 4-8 ജോഡി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിര്‍ക്കുമ്പോള്‍ മഞ്ഞ പൂക്കളാല്‍ വര്‍ണ്ണാഭമായ കൊന്നയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യന്‍ ലബര്‍നം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. [LOWER - 255] യൂറോപ്പില്‍ സാധാരണമായ ലബര്‍നത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കള്‍ക്ക്. ഫെബ്രുവരി മുതല്‍ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കള്‍ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലര്‍ന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങള്‍ 3 ഗ്രൂപ്പുകളായി നില്‍കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേര്‍ത്ത സുഗന്ധമുണ്ട്. കണീക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു. [HIGHER – 352]

No comments:

Post a Comment