അരളി
ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാന്‍ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്ന അരളിച്ചെടികള്‍ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളില്‍ അരളിപ്പൂക്കള്‍ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളില്‍ സംസ്കൃതത്തിലും കനേര്‍ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. ഏകദേശം 3 മീറ്റര്‍ വരെ പൊക്കത്തില്‍ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂര്‍ത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീര്‍ഘരൂപത്തിലുമുള്ള ഇലകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തില്‍ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുര്‍ഗന്ധമുള്ളതുമാണ്.
ഡെല്‍ഹി സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസര്‍മാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവര്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും; വേര്, ഇല എന്നിവിടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ഹൃദയപേശികളില്‍ പ്രവര്‍ത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ് ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാക്കാന്‍ വഴിവയ്ക്കുന്നു. വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതന്‍ വിധിക്കുന്നു. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വരിദ്ധിപ്പിക്കും, കൂടുതല്‍ അളവില്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും. അര്‍ബുദ ചികിത്സയില്‍ ചക്രദത്തില്‍ വിവരിക്കുന്ന കരവീരാദി തൈലത്തില്‍ അരളി ഉപയോഗിക്കുന്നു. അരളി പശുവിന്‍ പാലില്‍ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താല്‍ ശുദ്ധിയാകും അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാല്‍ കുറെ നാള്‍ കൊണ്ടു് വിഷം ഇല്ലാതാകും. [224]
No comments:
Post a Comment