Saturday, December 17, 2011

KGTE Malayalam Word Processing Speed Model Question - 2

മോണ്ടിസോറി രീതി

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയാണ് ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്.


മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അദ്ധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധകങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അദ്ധ്യാപികയുടെ സ്ഥാനത്ത് നിർദേശികയാണ് ഉള്ളത്. അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു. അർത്ഥബോധത്തോടെ വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവർത്തനമാകണം; വാച്യമായാൽ പോരാ. [LOWER - 258]


കണക്ക് തുടങ്ങിയ വിഷയങ്ങൾക്കും കളിരീതിയിലുള്ള അദ്ധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ക്ളാസ്സുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതൽ 7 വരെ വയസ്സുള്ള കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്. [288]


Saturday, December 10, 2011

കെ.ജി.ടി.ഇ. മലയാളം വേഡ്പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ശരി. കാരണം, ഇന്‍സ്ക്രിപ്റ്റ് കീബോഡ് ദേശീയ തലത്തില്‍ അംഗീകരിച്ചതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. മലയാളം ടൈപ്പ്റൈറ്റര്‍ കീബോഡ് ശാസ്ത്രീയമായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ടൈപ്പ്റൈറ്ററില്‍ ഇത് ശരിയായ ക്രമീകരണമായിരിക്കാം. ടൈപ്പ് ബാറുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പതിയാതിരിക്കനാണ് ഇത്തരത്തില്‍ കീ ബോഡ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിമിതികളൊന്നും കംപ്യൂട്ടറിനില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് വികസിപ്പിച്ചെടുത്ത ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇത് ഇന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ലേഔട്ട് ആയി മാറിയിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ സ്വരാക്ഷരങ്ങള്‍ ഇടതു വശത്തും വ്യഞ്ജനാക്ഷരങ്ങള്‍ വലതു വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മലയാളത്തിന് മാത്രമുള്ള ഒരു കീബോഡ് ലേഔട്ട് അല്ല. ഇടതു നിന്നും വലത്തോട്ടെഴുതുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ കീബോഡ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഒരാള്‍ക്ക് മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.

മുമ്പ് കംപ്യൂട്ടറുകളില്‍ മലയാളം ടൈ‌പ്പ് ചെയ്യുന്നതിന് സിഡാക് വികസിപ്പിച്ചെടുത്ത ISM എന്ന സേഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് കൂടാതെ Malayalam Typewriter, Phonetic English എന്നീ കിബോഡുകളും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ASCII യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ISM ന് പകരം പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം യുണീക്കോഡ് സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണിക്കോഡില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനുണ്ട്.
കംപ്യുട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ഇന്‍സ്ക്രിപ്റ്റ് ആണ്. അതുകൊണ്ട് തന്നെ കെ.ജി.ടി.ഇ. മലയാളം വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ് നടത്തേണ്ടത്. ഉബുണ്ടു ലിനക്സ് പോലുള്ള ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് റൈറ്റര്‍ കീബോഡ് ലഭ്യമല്ല. മിക്കവാറും സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പി.എസ്.സി. കിട്ടി ടൈപ്പിസ്റ്റ് ആകുന്ന ഒരാള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ നിര്‍ബന്ധിതനാകും. ഇപ്പോള്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. കാലത്തിനൊത്ത് മാറാന്‍ തയ്യാറാകാതെ ഇപ്പോഴും ടൈപ്പ്റൈറ്ററുകളും കെട്ടിപ്പിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും ടൈപ്പ്റൈറ്റര്‍ കീബോഡ് ഉപയോഗിക്കുന്നത്. ഐ.ടി.@സ്കൂളില്‍ യു.പി. മുതല്‍ ഹൈസ്കൂള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി. മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരം നടത്തുന്നതും ഇന്‍സ്ക്രിപ്റ്റില്‍ ആണ്. പ്രമുഖ മലയാള പത്രങ്ങളെല്ലാം ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്.

Saturday, November 19, 2011

KGTE Malayalam Word Processing Sample Question Paper-Speed 1

ധ്രുവദീപ്തി

ഭൂമിയുടെ കാന്തികധ്രുവങ്ങളില്‍ നിന്ന് 18 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളില്‍ രാത്രിയുടെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്. സൗരക്കാറ്റില്‍ നിന്ന് വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താല്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.

മിക്കപ്പോഴും ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോള്‍ മണിക്കൂറുകളോളം തുടര്‍ന്നു പോവാറുണ്ട്. വിദൂരതയില്‍ അഗ്നിജ്വാലപോലുള്ള ഒരു തേജസ്സ് പ്രത്യക്ഷപ്പെടുന്നു. വിവിധ വലുപ്പത്തിലും വര്‍ണത്തിലുമുള്ള പ്രകാശനാടകളായി അവ ആകാശത്തിന്റെ ഉച്ചകോടിയിലേക്കു നീളുന്നു. പിന്നെ അവ അങ്ങനെതന്നെ തങ്ങിനിന്നു വെളിച്ചം വിതറും. ചുവപ്പ്, പച്ച, നീല വര്‍ണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ചിലപ്പോള്‍ മൂടല്‍മഞ്ഞുപോലെ തോന്നിക്കുന്ന ഇരുട്ടിന്റെ നേരിയ പാടയില്‍ ഈ ദീപ്തിപ്രസരം പാടെ മങ്ങിപ്പോകുന്നു. അല്പസമയത്തിനുശേഷം ഈ മറ ഭേദിച്ചു വീണ്ടും പ്രകാശം പരക്കുന്നു. അപ്പോള്‍ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പുപാളിയുടെ ശോഭയായിരിക്കും പ്രകാശവീചികള്‍ക്കുണ്ടാവുക. പ്രഭാതമാകുന്നതോടെ ഈ പ്രകാശം ക്രമേണ വിളറിവെളുത്ത് അന്തര്‍ധാനം ചെയ്യുന്നു. തീവ്രതയിലും വര്‍ണപ്പകിട്ടിലും പ്രകൃതിയിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ ആവര്‍ത്തിക്കുന്നത്. ഒരേ സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രത്യക്ഷപ്പെടണമെന്നുമില്ല. ഇവ ചന്ദ്രികയുള്ള രാത്രികളില്‍ പ്രായേണ മങ്ങിക്കാണപ്പെടും. അറോറാകളിലെ വര്‍ണവിശേഷങ്ങളില്‍ പ്രമുഖം പച്ചകലര്‍ന്ന മഞ്ഞയാണ്. ചിലപ്പോള്‍ ഇളം നീലയോ ചുവപ്പോ ആയിക്കൂടെന്നില്ല. സൗരപ്രജ്ജ്വാലകളുടെ ആധിക്യമുള്ളപ്പോള്‍ വര്‍ണരാജിയിലെ മുന്തിയ നിറം കടുംചുവപ്പായിരിക്കും. പച്ചകലര്‍ന്ന മഞ്ഞയുടെ പശ്ചാത്തലത്തില്‍ ചുവപ്പും നീലയും ഇടകലര്‍ന്ന നാടകളോടുകൂടിയ തൊങ്ങലുകളാണ് അറോറാപ്രകാശത്തിലെ അത്യന്തം ആകര്‍ഷകമായ ദൃശ്യം.


രാത്രിയുടെ ആരംഭത്തില്‍ത്തന്നെ പ്രഭാവൈചിത്ര്യം പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അര്‍ധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു മുന്‍പാണ് പ്രകാശം ഏറ്റവും തീക്ഷ്ണമാകുന്നത്. വിഷുവ കാലങ്ങള്‍ക്കടുത്ത് അറോറാകളുടെ ആവൃത്തി അധികമായി കാണുന്നു. സൗര ആളലുകള്‍ക്കു ശേഷം അറോറകള്‍ വളരെ തീവ്രമായിരിക്കുന്നതായും കാണുന്നു. ഉത്തര ദക്ഷിണ ധ്രുവദീപ്തികള്‍ തമ്മില്‍ കാര്യമായ യാതൊരു വ്യത്യാസവുമില്ല. ഭൂമിയുടെ കാന്തികധ്രുവത്തെ ചുറ്റി 23 ഡിഗ്രി അകലത്തോളമുള്ള മേഖലയിലാണ് അറോറാ ബോറിയാലിസ് പ്രത്യക്ഷപ്പെടുന്നത്. അറോറാ ആസ്റ്റ്രേലിസ് ആകട്ടെ കാന്തികധ്രുവത്തിന് 18 ഡിഗ്രി അകലത്തോളം മാത്രം പ്രത്യക്ഷപ്പെടുന്നു. ഉത്തരാര്‍ധഗോളത്തില്‍ കാന്തികധ്രുവത്തിന്റെ സ്ഥാനം ഗ്രീന്‍ലന്‍ഡിന്റെ വ.പടിഞ്ഞാറു ഭാഗത്തുള്ള തൂലെ ആണ്. അലാസ്ക, ഹഡ്സന്‍ ഉള്‍ക്കടല്‍, ലാബ്രഡോര്‍, നോര്‍വേ, സ്വീഡന്‍, സൈബീരിയയുടെ വടക്കന്‍തീരം എന്നീ പ്രദേശങ്ങള്‍ അറോറാ മേഖലയില്‍ ഉല്‍പ്പെട്ടിരിക്കുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ കാന്തികധ്രുവവും അറോറാ മേഖലയും അന്റാര്‍ട്ടിക്കയിലാണ്. [LOWER]

KGTE Malayalam Word Processing Syllabus

KGTE Malayalam Word Processing Syllabus

or

Higher Education Department- KGTE (Commerce) Type Writing Malayalam (Lower)- Syllabus Revised- Orders issued.
Higher Education (J) Department- G. O. (MS) No. 285/11/H.Edn. dated, Thiruvananthapuram, 18/10/2011

Saturday, November 12, 2011

KGTE Typewriting and Computer word processing question 2

K.G.T.E. TYPEWRITING & COMPUTER WORD PROCESSING LOWER

Speed Question Paper

[Maximum Marks: 100

Time: 10 Minutes]


Although the term ‘Productivity’ sounds deceptively simple, yet it is difficult to explain the full and complete meaning of this word. Many identify Productivity with more production. To do so would be not to recognize the true merit behind such an important service to society. The word Productivity conjures up difficult images in different people. To some, it is a vague philosophy; to some, it is a way of life; to some others, it is a revolt against the traditional ways of the past, and to quite a few, it is an exercise in the application of techniques ranging from the simple to the most sophisticated. They are all partly right, but only partly, like the blindfolded people who attempted to describe the elephant.

Hence if we look for a precise and at the same time a comprehensive definition of Productivity we can say that ‘Productivity is an Attitude of mind’. All other definitions are derived from these couple of words. Thus, Productivity is an attitude towards elimination of wastage of all resources such as men, material, machine, capital etc., an attitude towards cost reduction, an attitude towards building harmonious industrial relations and an attitude towards increased output by controlling wastage of efforts and costs. Ultimately Productivity is a war against wastage and inefficiency. It is increasingly recognized that Productivity is not an end in itself but a means of promoting social progress and strengthening the economic foundations of human well being.