Saturday, January 21, 2012

KGTE Malayalam Word Processing Model Question Paper - Paper II - LibreOffice

KGTE Malayalam Word Processing Model Question Paper - Paper II - OpenOffice.org

KGTE Malayalam Word Processing Model Question Paper - Paper II - Nivedha Thomas

KGTE Malayalam Word Processing Model Question Paper - Paper II - Amala Paul

KGTE Malayalam Word Processing Model Question Paper - Speed - മാതളനാരകം

മാതളനാരകം


പ്യൂണിക്കേസിയെ” എന്ന കുടുംബത്തിൽ പെട്ടതും “പ്യൂണിക്കാ ഗ്രനേറ്റം” എന്ന ശാസ്ത്രീയ നാമമുള്ള മാതള നാരങ്ങ ഇംഗ്ലീഷിൽ പോമേഗ്രാനേറ്റ് എന്നാണ് അറിയപ്പെടുന്നത്. റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതാണ്‌. ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്തത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. അക്‌ബർ ചക്രവർത്തി തന്റെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.


അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാൺ. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം. ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു. തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും. [LOWER – 272]

KGTE Malayalam Word Processing Model Question Paper - Speed - അരളി

അരളി


ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാന്‍ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഉണ്ടാകുന്ന അരളിച്ചെടികള്‍ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളില്‍ അരളിപ്പൂക്കള്‍ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളില്‍ സംസ്കൃതത്തിലും കനേര്‍ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു. ഏകദേശം 3 മീറ്റര്‍ വരെ പൊക്കത്തില്‍ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്‌. രണ്ടുവശവും കൂര്‍ത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീര്‍ഘരൂപത്തിലുമുള്ള ഇലകള്‍ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങള്‍ വീതമുള്ള പൂക്കള്‍ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തില്‍ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുര്‍ഗന്ധമുള്ളതുമാണ്‌.


ഡെല്‍ഹി സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസര്‍മാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവര്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും; വേര്‌, ഇല എന്നിവിടങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ഹൃദയപേശികളില്‍ പ്രവര്‍ത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാക്കാന്‍ വഴിവയ്ക്കുന്നു. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതന്‍ വിധിക്കുന്നു. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വരി‍ദ്ധിപ്പിക്കും, കൂടുതല്‍ അളവില്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും. അര്‍ബുദ ചികിത്സയില്‍ ചക്രദത്തില്‍ വിവരിക്കുന്ന കരവീരാദി തൈലത്തില്‍ അരളി ഉപയോഗിക്കുന്നു. അരളി പശുവിന്‍ പാലില്‍ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താല്‍ ശുദ്ധിയാകും അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാല്‍ കുറെ നാള്‍ കൊണ്ടു് വിഷം ഇല്ലാതാകും. [224]


KGTE Malayalam Word Processing Model Question Paper - Speed - ഒറിഗാമി

ഒറിഗാമി


കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ഒരു ജപ്പാനീസ് കലയാണ്‌ ഒറിഗാമി. മടക്കൽ എന്നർത്ഥമുള്ള ഒരു, കടലാസ് എന്നർത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളിൽ നിന്നാണ്‌ ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങൾ വിവിധ ജ്യാമിതീയ രീതികളിൽ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ്‌ ഈ കലാരൂപത്തിന്റെ അടിസ്ഥാനം.


സാധാരണ ഒറിഗാമിയിൽ മടക്കുകൾ എണ്ണത്തിൽ കുറവായിരിക്കും. പക്ഷേ ഈ മടക്കുകളെ വിവിധങ്ങളായ രീതിയിൽ സംജോജിപ്പിച്ച് സങ്കീർണ്ണമായ രൂപങ്ങൾ സൃഷ്ടിക്കുന്നു. ഇതിനു ഏറ്റവും നല്ലൊരുദാഹരണം ജപ്പാനീസ് പേപ്പർ ക്രെയിൻ ആണ്‌. സാധാരണയായി ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസിനു സമചതുരത്തിലുള്ളതും വശങ്ങൾ വിവിധങ്ങളായ വർണ്ണങ്ങളോടു കൂടിയവയുമായിരിക്കും. എഡോ യുഗം മുതൽ നില നിന്നിരുന്ന ജപ്പാനീസ് ഒറിഗാമിയിൽ കടലാസിന്റെയും, മടക്കുകളുടെയും കാര്യത്തിലുള്ള നിബന്ധനകളൊന്നും കൃത്യമായി പാലിക്കാറില്ലെന്ന് പലരും കരുതുന്നുണ്ട്. ചില അവസരങ്ങളിൽ ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസു് മുറിച്ച് പോലും വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കാറുണ്ടു്. ഈ രീതിയെ കിറിഗാമി എന്നു വിളിക്കുന്നു.


ഒറിഗാമിയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട്. പൊതുവെ വിശ്വസിക്കപ്പെടുന്നതു ആധുനിക ഒറിഗാമിയിലെ പ്രധാന മാറ്റങ്ങളൊക്കെ സംഭവിച്ചത് ജപ്പാനിൽ നിന്നാണെന്നാണ്‌. എങ്കിലും, ഇതിനെക്കാളൊക്കെ വളരെ മുൻപു തന്നെ കടലാസുകൾ മടക്കിയുണ്ടാക്കുന്ന കല ചൈന, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇതു വരെ ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമേറിയ ഒറിഗാമിയെക്കുറിച്ചുള്ള പരാമർശം ലഭിച്ചിട്ടുള്ളത് 1680-ൽ ഇഹറ സായ്ക്കാക്കു എഴുതിയ ഹ്രസ്വ കവിതയിൽ സ്വപ്നത്തിൽ കടലാസു പൂമ്പാറ്റകൾ വരുന്നതായുള്ള പരാമർശനത്തിൽ നിന്നാണു്‌.


ഹിയാൻ കാലഘട്ടം (794–1185) മുതൽ തന്നെ ജപ്പാനിലെ ആഘോഷങ്ങളിൽ കടലാസുകൾ മടക്കി രൂപങ്ങൾ സൃഷ്ടിച്ച് അലങ്കാരമായി തൂക്കിയിടുന്നത് പ്രചാരത്തിലിരുന്നുവെന്ന് ജപ്പാനീസ് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അബേ നൊ സെയ്മെയ് കടലാസു കൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കിയതായും അതിനു ജീവൻ നൽകിയതായുമുള്ള ഒരു കഥ ജപ്പാനിലുണ്ട്. [204]

KGTE Malayalam Word Processing Model Question Paper - Speed - മഴവെള്ള സംഭരണം

മഴവെള്ള സംഭരണം

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം മഴ ലഭിക്കുകയും എന്നാൽ പരമ്പരാഗത ജലസ്രോതസ്സുകൾ തീരെ കുറവായിരിക്കുകയോ അല്ലെങ്കിൽ ഉള്ളവ ജനങ്ങൾക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ്‌. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചൈനയിലെ ഗാൻസു പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളാണ്‌ പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകൾ. ഇന്ത്യയിലെ കേരളസംസ്ഥാനത്ത് നടപ്പാക്കുന്ന മഴവെള്ള സംഭരണപദ്ധതിയും ശ്രദ്ധേയമാണ്‌.

കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളസംസ്ഥാനത്ത് മഴവെള്ളസംഭരണം എന്ന പദ്ധതി തുടങ്ങിയത്. 42 ഓളം നദികളുള്ള കേരളം, പുഴകളും കൊച്ചരുവികളും കുളങ്ങളും കൊണ്ട് ഹരിതാഭമാണ്‌. എന്നാൽ 21 ആം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങൾ മുതൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങി. ഇക്കാലയളവിലെ ഏപ്രിൽ മെയ്‌ മാസങ്ങളിൽ കുടിവെള്ളം പോലും ലഭ്യമല്ലതെ കേരളത്തിലെ പലയിടത്തും ജനങ്ങൾ വലഞ്ഞു. ലഭ്യമായ വെള്ളമാകട്ടെ വ്യവസായ ശാലകൾ പുറത്തുവിടുന്ന അവശിഷ്ടങ്ങളാൽ മലിനവും. കൃഷിയിടങ്ങൾ പോലുംവറ്റിവരണ്ടു. മത്സ്യങ്ങളടക്കമുളള ജീവജാലങ്ങളുടെ നിലനിൽപ്‌ തന്നെ അപകടത്തിലായി. ഇതിനുള്ള പോം‌വഴിയായി ഉയർന്നു വന്ന പദ്ധതിയാണ്‌ മഴവെള്ള സംഭരണം. കേരളത്തിൽ പ്രതിവർഷം ശരാശരി 350 സെന്റീമീറ്റർ മഴ ലഭിക്കുന്നുണ്ട്‌. ഇതിന്റെ 80 ശതമാനം ലഭിക്കുന്നത്‌ ജൂൺ ജൂലൈ മാസങ്ങളിലാണ്‌. ഈ മഴവെളളം ശേഖരിച്ച്‌ വെച്ച് വർഷം മുഴുവനും ശുദ്ധജലമായി ഉപയോഗിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ കാതൽ.

അല്‌പം ചെലവു കൂടുമെന്നതൊഴിച്ചാൽ എളുപ്പത്തിൽ നിർമ്മിക്കവുന്ന രീതിയാണിത്. 1 മീറ്റർ വീതം നീളം, വീതി, ഉയരം എന്നിവയുള്ള ഒരു ടാങ്കിൽ 1000 ലിറ്റർ ജലം ശേഖരിക്കാം. ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 1 രൂപ മുതൽ 5 രൂപ വരെ ചെലവുവരും. കൃത്രിമായി ഉണ്ടാക്കിയതോ പ്രകൃത്യാ ഉള്ളതോ ആയ ചെറിയ കുഴികളിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൾ വിരിച്ച്‌ അതിൽ നമുക്ക്‌ മഴവെള്ളം ശേഖരിക്കാം. ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 6 പൈസ മുതൽ 20 പൈസ വരെ ചെലവുവരും. സ്വകാര്യ മേഖലയിൽ ഈ രീതിയിൽ 2.5 കോടി ലിറ്റർ വെള്ളം കൊളുന്ന ടാങ്കുകൾ വരെ നിർമ്മിചിട്ടുണ്ട്‌. [LOWER – 250]

KGTE Malayalam Word Processing Model Questions -Speed കണിക്കൊന്ന

കണിക്കൊന്ന


ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ് . വസന്ത കാലത്ത് തളിര്‍ക്കുന്ന സ്വര്‍ണാഭമായ പൂക്കളാണ് ഈ ചെറുവൃക്ഷത്തിന്റെ പ്രത്യേകത. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. മലയാളികളുടെ നാടായ ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കള്‍ തന്നെ. തായ്‌ലന്‍ഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്. സംസ്കൃതത്തില്‍ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീര്‍ഘഫല, കര്‍ണ്ണികാരം എന്നൊക്കെയാണ്‌ പേരുകള്‍, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോന്‍ഡല്‍, സുന്‍സലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴില്‍ കൊന്നൈ എന്ന് തന്നെയാണ്‌. കേരളീയര്‍ പുതുവര്‍ഷാരംഭത്തില്‍ കണി കാണുന്ന പൂക്കളായതിനാലാണ്‌ കണിക്കൊന്ന എന്ന പേര്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താന്‍ മുതല്‍ കിഴക്ക് മ്യാന്മാര്‍, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തില്‍ 1200 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്നു. തണല്‍ വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.


12-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റര്‍ വരെ നീളത്തിലുള്ള തണ്ടുകളില്‍ നാലു മുതല്‍ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകള്‍ക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിരറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകള്‍ പിച്ഛകസമ്യുക്തമാണ്‌. 22-50 സെ.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയില്‍ 4-8 ജോഡി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിര്‍ക്കുമ്പോള്‍ മഞ്ഞ പൂക്കളാല്‍ വര്‍ണ്ണാഭമായ കൊന്നയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യന്‍ ലബര്‍നം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. [LOWER - 255] യൂറോപ്പില്‍ സാധാരണമായ ലബര്‍നത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കള്‍ക്ക്. ഫെബ്രുവരി മുതല്‍ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കള്‍ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലര്‍ന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങള്‍ 3 ഗ്രൂപ്പുകളായി നില്‍കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേര്‍ത്ത സുഗന്ധമുണ്ട്. കണീക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു. [HIGHER – 352]