Saturday, January 21, 2012

KGTE Malayalam Word Processing Model Question Paper - Speed - മഴവെള്ള സംഭരണം

മഴവെള്ള സംഭരണം

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം മഴ ലഭിക്കുകയും എന്നാൽ പരമ്പരാഗത ജലസ്രോതസ്സുകൾ തീരെ കുറവായിരിക്കുകയോ അല്ലെങ്കിൽ ഉള്ളവ ജനങ്ങൾക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ്‌. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചൈനയിലെ ഗാൻസു പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളാണ്‌ പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകൾ. ഇന്ത്യയിലെ കേരളസംസ്ഥാനത്ത് നടപ്പാക്കുന്ന മഴവെള്ള സംഭരണപദ്ധതിയും ശ്രദ്ധേയമാണ്‌.

കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളസംസ്ഥാനത്ത് മഴവെള്ളസംഭരണം എന്ന പദ്ധതി തുടങ്ങിയത്. 42 ഓളം നദികളുള്ള കേരളം, പുഴകളും കൊച്ചരുവികളും കുളങ്ങളും കൊണ്ട് ഹരിതാഭമാണ്‌. എന്നാൽ 21 ആം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങൾ മുതൽ കേരളത്തിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങി. ഇക്കാലയളവിലെ ഏപ്രിൽ മെയ്‌ മാസങ്ങളിൽ കുടിവെള്ളം പോലും ലഭ്യമല്ലതെ കേരളത്തിലെ പലയിടത്തും ജനങ്ങൾ വലഞ്ഞു. ലഭ്യമായ വെള്ളമാകട്ടെ വ്യവസായ ശാലകൾ പുറത്തുവിടുന്ന അവശിഷ്ടങ്ങളാൽ മലിനവും. കൃഷിയിടങ്ങൾ പോലുംവറ്റിവരണ്ടു. മത്സ്യങ്ങളടക്കമുളള ജീവജാലങ്ങളുടെ നിലനിൽപ്‌ തന്നെ അപകടത്തിലായി. ഇതിനുള്ള പോം‌വഴിയായി ഉയർന്നു വന്ന പദ്ധതിയാണ്‌ മഴവെള്ള സംഭരണം. കേരളത്തിൽ പ്രതിവർഷം ശരാശരി 350 സെന്റീമീറ്റർ മഴ ലഭിക്കുന്നുണ്ട്‌. ഇതിന്റെ 80 ശതമാനം ലഭിക്കുന്നത്‌ ജൂൺ ജൂലൈ മാസങ്ങളിലാണ്‌. ഈ മഴവെളളം ശേഖരിച്ച്‌ വെച്ച് വർഷം മുഴുവനും ശുദ്ധജലമായി ഉപയോഗിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ കാതൽ.

അല്‌പം ചെലവു കൂടുമെന്നതൊഴിച്ചാൽ എളുപ്പത്തിൽ നിർമ്മിക്കവുന്ന രീതിയാണിത്. 1 മീറ്റർ വീതം നീളം, വീതി, ഉയരം എന്നിവയുള്ള ഒരു ടാങ്കിൽ 1000 ലിറ്റർ ജലം ശേഖരിക്കാം. ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 1 രൂപ മുതൽ 5 രൂപ വരെ ചെലവുവരും. കൃത്രിമായി ഉണ്ടാക്കിയതോ പ്രകൃത്യാ ഉള്ളതോ ആയ ചെറിയ കുഴികളിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൾ വിരിച്ച്‌ അതിൽ നമുക്ക്‌ മഴവെള്ളം ശേഖരിക്കാം. ഈ രീതിയിൽ ഒരു ലിറ്റർ വെള്ളം ശേഖരിക്കാൻ 6 പൈസ മുതൽ 20 പൈസ വരെ ചെലവുവരും. സ്വകാര്യ മേഖലയിൽ ഈ രീതിയിൽ 2.5 കോടി ലിറ്റർ വെള്ളം കൊളുന്ന ടാങ്കുകൾ വരെ നിർമ്മിചിട്ടുണ്ട്‌. [LOWER – 250]

No comments:

Post a Comment