Saturday, January 21, 2012

KGTE Malayalam Word Processing Model Question Paper - Speed - മാതളനാരകം

മാതളനാരകം


പ്യൂണിക്കേസിയെ” എന്ന കുടുംബത്തിൽ പെട്ടതും “പ്യൂണിക്കാ ഗ്രനേറ്റം” എന്ന ശാസ്ത്രീയ നാമമുള്ള മാതള നാരങ്ങ ഇംഗ്ലീഷിൽ പോമേഗ്രാനേറ്റ് എന്നാണ് അറിയപ്പെടുന്നത്. റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതാണ്‌. ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്തത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. അക്‌ബർ ചക്രവർത്തി തന്റെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.


അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാൺ. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം. ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു. തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും. [LOWER – 272]

No comments:

Post a Comment