Tuesday, November 20, 2012

KGTE Malayalam Word Processing Lower Speed - Model question paper 21-11-2012


നമ്പ്യാർ

ഹിന്ദു മതത്തിൽപ്പെടുന്ന നായർ സമുദായത്തിലെ ഒരു ഉപവിഭാഗമാണ് നമ്പ്യാർ. കോരപ്പുഴയുടെ വടക്കായിട്ട് മലബാറിലാണ് നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ എന്ന് ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ ബ്രാഹ്മണർ നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ നായർ സ്ത്രീകൾക്കും ബ്രാഹ്മണപുരുഷന്മാർക്കും ഉണ്ടാകുന്ന കുട്ടികളാണ് നമ്പ്യാർ ആയി അറിയപ്പെട്ടിരുന്നത്.. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു.

നമ്പൂതിരിയുവാക്കൾക്കും നായർയുവതികൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളായിരുന്നു നമ്പ്യാന്മാർ എന്നതിൽ നിന്ന് നമ്പൂതിരി, നായർ എന്നീ വാക്കുകൾ കൂടിച്ചേർന്നുണ്ടായതാണ് നമ്പ്യാർ എന്ന് അനുമാനിക്കാം. നമ്പുക എന്ന വാക്കിനർത്ഥം വിശ്വസിക്കുക എന്നതാകയാൽ നമ്പ്യാർ എന്നതിന് വിശ്വസിക്കാവുന്നവർ എന്നൊരർത്ഥവും കണ്ടേക്കാം. സാമൂതിരിയുടെ തികഞ്ഞ അഭ്യാസികളായ പടയാളികൾ ആയിരുന്നു നമ്പ്യാർ സ്ഥാനമുള്ളവർ. "നമ്പ്യയം ചെയ്യുക" എന്ന യുദ്ധ പ്രാരംഭ ചാവേർ പോരാട്ടത്തിനു നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ശത്രുവിന് തങ്ങളുടെ ശക്തി മനസിലാക്കി കൊടുക്കാൻ ചുരുങ്ങിയ എണ്ണത്തിലുള്ള നമ്പ്യാർമാർ ചാവേറുകളായി ശതുവിന്റെ വലിയ സൈന്യവുമായി എറ്റുമുട്ടി പരമാവധി ആൾക്കാരെ കൊന്നു മരണം വരിക്കുന്നു. ഇതിനെ ആണ് "നമ്പ്യയം ചെയ്യുക" എന്ന് പറയുന്നത്. ചുരുങ്ങിയ പടയാളികളുടെ ധീരമായ ഏറ്റുമുട്ടലിൽ ഭയന്നു ശത്രു സൈന്യം പിൻവാങ്ങും. അങ്ങനെ ഭീകരമായ യുദ്ധം തടയ്ന്നതിനു വേണ്ടിയുള്ള ഒരു ധീരമായ ചടങ്ങായിരുന്നു ഇത്. [Lower 1329/1464]

No comments:

Post a Comment